രൂപ കരകയറുന്നില്ല: ഇന്ധന വില വര്‍ധിക്കും

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി രൂപ. ഡോളറിന് 72.91 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്നലെത്തേതിനെക്കാളും 22 പൈസയാണ് ഇന്നു കുറഞ്ഞത്. ബാങ്കുകളും എണ്ണക്കമ്പനികളടക്കമുള്ള ഇറക്കുമതിക്കാരും ഡോളറിന്റെ വിനിമയം വർധിപ്പിച്ചതാണു രൂപയുടെ മൂല്യം താഴാൻ കാരണമായത്.

തിങ്കളാഴചയെ അപേക്ഷിച്ച് ഡോളറിനെതിരെ രൂപ ഇന്നലെ രാവിലെ നില മെച്ചപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം തകര്‍ന്നടിയുകയായിരുന്നു. ഡോളറിനോട് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.74 ലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.

രാവിലെ ഡോളറിനെതിരെ 72.74 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപ  14 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. രൂപ വീണ്ടും ഇടിഞ്ഞതോടെ ഇന്ധനവില വീണ്ടും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ 42 ദിവസത്തിനിടയില്‍ ഇന്ന് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല.

error: Content is protected !!