രൂപ വീണ്ടും കൂപ്പുകുത്തി: ഒന്നര മണിക്കൂറില്‍ ഒരു ശതമാനം ഇടിവ്

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നു. ഇന്ന് എക്കാലത്തെയും താഴ്ന്ന പുതിയ നിരക്കായ 72.35ലേക്ക് രൂപ കൂപ്പുകുത്തി. വെള്ളിയാഴ്ച ചെറിയതോതില്‍ രൂപ നില മെച്ചപ്പെടുത്തിയിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപരം തുടങ്ങിയപ്പോള്‍ തന്നെ ഇടിയുകയായിരുന്നു.

കഴിഞ്ഞ ദിവസം 71.73ലാണ് രൂപയുടെ വ്യാപാരം ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ എക്കാലത്തെയും താഴ്ന്ന നിരക്കായ 72.18ല്‍ എത്തി. തുടര്‍ന്ന് 9.40ന് വീണ്ടും ഇടിഞ്ഞ് 72.28ലായിരുന്നു വ്യാപാരം നടന്നത്. 10.20ന് ഇത് 72.35ലെത്തി.  ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച രാവിലെ 10.35ലെ കണക്ക് അനുസരിച്ച് 72.40ലാണ് ഡോളറിനെതിരെ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നുരാവിലെ വ്യാപാരം തുടങ്ങി ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ 67 പൈസയുടെ ഇടിവാണുണ്ടായത്. അതായത് മൂല്യത്തില്‍ ഒരു ശതമാനത്തിന്റെ താഴ്ച.

error: Content is protected !!