ഇപ്പോള്‍ നടക്കുന്നത് ബ്രൂബറി ചലഞ്ച്: അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ്

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ്. ഒരു ഡിസ്റ്റിലറിയും 3 ബ്രുവറികളും രഹസ്യമായി അനുവദിച്ചതിനു പിന്നിൽ വൻ അഴിമതിയെന്ന് ചെന്നിത്തല ആരോപിച്ചു. മന്ത്രിസഭ പോലും അറിയാതെ എടുത്ത തീരുമാനമാണിതെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ ബ്രൂവറി സ്ഥാപിക്കാൻ കിൻഫ്രയുടെ 10 ഏക്കർ ഭൂമി വിട്ടുനൽകിയെന്നും ചെന്നിത്തല. കഴിഞ്ഞ 17 വർഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

error: Content is protected !!