സംസ്ഥാനത്ത് ഭരണസ്തംഭനം: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഭരണം പൂര്‍ണ്ണമായും നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിത്സയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോയ ശേഷം മന്ത്രിസഭായോഗം ചേര്‍ന്നിട്ടില്ലെന്നും സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സെപ്തംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചത്. പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. അതേസമയം മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കുക വ്യവസായ മന്ത്രിയായ ഇ.പി ജയരാജന്‍ ആയിരിക്കുമെന്ന്  അറിയിച്ചിരുന്നു.

മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.

error: Content is protected !!