അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവമുണ്ടെന്ന് പി കെ ശശി

തനിക്കെതിരായ ലൈംഗിക പീഡന പരാതി ഗൂഢാലോചനയെന്ന നിലപാടില്‍ ഉറച്ച് പി കെ ശശി. തന്നെ വേട്ടയാടുകയാണ് ചിലര്‍.എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി അന്വേഷിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല്‍ അത് പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ട്. അതില്‍ സ്വകാര്യത ഒന്നും സൂക്ഷിക്കില്ല.

താന്‍ തെറ്റായി രീതിയില്‍ സഞ്ചരിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിക്കും.അത് അന്വേഷിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്. ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിട്ടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവവും കമ്മ്യൂണിസ്റ്റ് കരുത്തും തനിക്കുമുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ശശി വ്യക്തമാക്കി.

error: Content is protected !!