ഇന്ത്യ – അമേരിക്ക സൈനിക സഹകരണത്തിന് കരാര്‍

തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ത്യയും അമേരിക്കയും ആശയവിനിമയ കോംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി ഉടമ്പടിയിൽ (CISMOA) ഒപ്പുവെച്ചു.  ഇതോടെ അമേരിക്കയിൽ നിന്ന് കമ്മ്യൂണിക്കേഷൻ സെക്യൂരിറ്റി ഉപകരണങ്ങളുടെ കൈമാറ്റം സാധ്യമാക്കും . ഇന്ത്യക്ക് സുരക്ഷിത ഡാറ്റ ലിങ്കുകൾക്കായി യുഎസ്-ഒറിജിൻ സിസ്റ്റങ്ങൾ ഉപയോഗിക്കാൻ സാധിക്കും.

സൈനിക സഹകരണത്തിനുളള രണ്ടാമത്തെ കരാറാണ് ഇത്. നേരത്തെ ലെമോവ ഉടമ്പടി ഒപ്പുവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ , അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപി, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്‌ എന്നിവർ ജവഹർലാൽ നെഹ്രു ഭവനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ചർച്ച (first 2+2 dialogue) നടന്നത്.

രണ്ട് സർക്കാരുകളും തമ്മിൽ 50 ഉഭയകക്ഷി ആശയവിനിമയ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും, പ്രധാനമന്ത്രിയും യു.എസ് പ്രസിഡന്റുമായുള്ള ഉച്ചകോടി-തലത്തിലുള്ള ഇടപെടൽ കഴിഞ്ഞതിന് ശേഷമുള്ള ഉയർന്ന ഇടപെടലാണ് ഇത്.

ആശയവിനിമയ കോംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രിമെൻറിൽ (COMCASA) ഒപ്പുവെച്ചു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ നിലവിലുള്ള യു.എസ്.ഒറിജിൻ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ ഇന്ത്യയെ വിപുലമായ പ്രതിരോധ സംവിധാനങ്ങൾക്ക് പ്രാപ്തരാക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

error: Content is protected !!