മലപ്പുറത്തും നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

മലപ്പുറം കൂട്ടിലങ്ങാടിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചേരൂരിൽ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. ചേരുർ സ്വദേശി നബീലയേയും സഹോദരൻ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനെ പിന്നാലെയാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സമാനമായ സംഭവം ബാലുശ്ശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മലപ്പുറത്തെ കൊലപാതകം.

error: Content is protected !!