കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം

കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നൽകിയത്. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതേപടി ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ലോല വില്ലേജുകൾ 123ൽ നിന്ന് 94 ആയി ചുരുങ്ങും. 4,452 ച.കി.മീ. ജനവാസ കേന്ദ്രം ഇഎഫ്എല്‍ പരിധിയിൽ നിന്ന് ഒഴിവാക്കി.

കസ്തൂരി രംഗൻ ശുപാർശകൾ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വിശദമാക്കി. സംസ്ഥാന സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കുമെന്നും മന്ത്രാലയം വിശദമാക്കി. ഇതിനായി പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടി.

അതേസമയം കേരളത്തിൽ പുതിയ ക്വാറികൾക്കും ഖനനത്തിനും അനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ദ സമിതി തീരുമാനം. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തിൽ നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങൾ ലഭ്യമാക്കാൻ നിർദേശം. വിവരങ്ങൾ സമർപ്പിക്കാൻ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടേക്കും. വിവരങ്ങൾ വിലയിരുത്തിയ ശേഷമേ പുതിയ ക്വാറികൾക്കും ഖനനത്തിനും പരിസ്ഥിതി അനുമതിക്കയുള്ള അപേക്ഷകൾ പരിഗണിക്കൂ.

error: Content is protected !!