മരണം ചികിത്സ കിട്ടാത്തതിനാല്‍..

മലപ്പുറം തവനൂര്‍ വൃദ്ധ സദനത്തില്‍ അന്തേവാസികള്‍ക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. ഇന്നലെ ഇവിടെ നാലുപേര്‍ ഒന്നിച്ച് മരിച്ചിരുന്നു. തുടര്‍ന്നാണ് ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി അന്തേവാസികള്‍ രംഗത്തെത്തിയത്.

ഭക്ഷണത്തിലും വസ്ത്രത്തിലും അന്തേവാസികള്‍ തൃപ്തരാണ്.പക്ഷെ ചികിത്സയെക്കുറിച്ച് അവര്‍ക്ക് പരാതികളേറെയുണ്ട്. കഴിഞ്ഞ ദിവസം മരിച്ചവര്‍ക്കും മതിയായ ചികിത്സ കിട്ടിയിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ നഴ്സിന്‍റെ സേവനം എപ്പോഴുമുണ്ടെന്നും ഡോക്ടര്‍മാര്‍ ആഴ്ച്ചയിലെത്തി പരിശോധിച്ച് മരുന്ന് നല്‍കാറുണ്ടെന്നുമാണ് വൃദ്ധസദനം സൂപ്രണ്ടിന്‍റെ വിശദീരണം. കൂട്ടമരണത്തെക്കുറിച്ച് സാമൂഹ്യനീതി വകുപ്പ് അന്വേഷണം തുടങ്ങി

error: Content is protected !!