പൊന്മുടി അണക്കെട്ട് തുറക്കും : ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിൽ നിന്നും രാവിലെ 10 മണി മുതൽ കൂടുതൽ വെള്ളം തുറന്നു വിടും. നിലവിൽ 11 ഘനമീറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇത് 45 ഘനമീറ്റർ ആയാണ് വർധിപ്പിക്കുക. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.