കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തുന്നു

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നു. ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് ആറിനു പ്രസ് ക്ലബ് ഹാളില്‍ മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും.

വ്യാഴാഴ്ച ആലപ്പുഴയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനു തിരുവമ്പാടിയില്‍ നൈമിശാരണ്യം പദ്ധതി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10ന് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തില്‍ ഹെറിറ്റേജ് പഠന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം. മൂന്നിനു ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസിനുള്ള ആദരാഞ്ജലി ചടങ്ങിലും നാലിന് ഉമയാറ്റുകര പള്ളിയോടം സമര്‍പ്പണചടങ്ങിലും പങ്കെടുക്കും. ആറിനു പാണ്ടനാട് പ്രളയ, ദുരിതാശ്വാസ പ്രവര്‍ത്തകരുടെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യും.

error: Content is protected !!