കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി

ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. അഭിലാഷ് ടോമി സുരക്ഷിതനാണ് ബോധാവസ്ഥയിലുമാണ്.  ചികില്‍സ നടപടികള്‍ ഉടന്‍ ആരംഭിക്കും. പരിക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങള്‍ അറിവായിട്ടില്ല. ഫ്രഞ്ച് മല്‍സ്യ ബന്ധന യാനത്തിലെ സോഡിയാക്ക് ബോട്ട് ഉപയോഗിച്ചാണ് അഭിലാഷിനെ പായ്‍വഞ്ചിയില്‍ നിന്നും പുറത്തെത്തിച്ചത്. അഭിലാഷ് ടോമിയെ ആംസ്റ്റർഡാം ദ്വീപിലേക്കാകും ആദ്യം മാറ്റുക. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

error: Content is protected !!