ചെലവ് ചുരുക്കല്‍: കെഎസ്ആര്‍ടിസി 143 എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

നഷ്ടത്തില്‍നിന്നു കരകയറാന്‍ കടുത്തനടപടി തുടരുന്ന കെഎസ്ആര്‍ടിസി‌ 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനമില്ലാത്ത 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണു കൂട്ടപ്പിരിച്ചുവിടല്‍. ബസുകളുടെ ബോഡി നിര്‍മാണം പുറത്തുള്ള ഏജന്‍സിയെ ഏല്‍പിച്ചതോടെ ജോലിയില്ലാതായതുകൊണ്ടാണ് ഇവരെ ഒഴിവാക്കുന്നതെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

പാപ്പനംകോട്, ആലുവ, എടപ്പാള്‍ എന്നിവിടങ്ങളിലടക്കമുള്ള 134 വെല്‍ഡിംങ് ജോലിക്കാരയെും ഒമ്പത് അപോള്‍സറ്റരി ജോലിക്കാരെയുമാണ് പുറത്താക്കിയത്. മാസം ഇരുപത് ലക്ഷം രൂപയോളം ഇത് വഴി ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പിരിച്ചു വിട്ടവരില്‍ പത്ത് വര്‍ഷത്തോളമായി ജോലി ചെയ്യുന്നവരുമുണ്ട്. പിരിച്ചു വിട്ടവരില്‍ നിന്ന് യോഗ്യതയുള്ളവരെ കണ്ടക്ടര്‍മാരായും ഡ്രൈവര്‍മാരായും നിയമിക്കുമെന്നാണ് കെ.എസ.ആര്‍.ടി.സി പറഞ്ഞത്.

എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പിരിച്ചു വിട്ടവരില്‍ കൂടുതല്‍ പേര്‍ക്കും ഹെവി ലൈസന്‍സില്ലാത്തതും പി.എസ്.സി അഡൈ്വസ് മെമോ കിട്ടിയവരപ്പോലും കണ്ടക്ടറായി നിയമിച്ചിട്ടില്ലാത്തതുമാണ് ഇതിന് കാരണം.

error: Content is protected !!