പാചകവാതക വില വര്‍ധിപ്പിച്ചു

ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറുകള്‍ക്കടക്കം വില കൂടി. സബ്‌സിഡി ഉള്ള സിലിണ്ടറുകൾക്ക് 30.50 രൂപ ഉയർന്നു. ഇതോടെ സിലിണ്ടറിന്  782 രൂപയിൽ നിന്നും 812.50 രൂപയായി വില ഉയര്‍ന്നു.

വാണിജ്യ സിലിണ്ടറുകൾക്ക് 1363 ൽ നിന്നും 47.50 രൂപ കൂടി 1410.50 ആയി വര്‍ധിച്ചു. അഞ്ച് കിലോ സിലിണ്ടറുകൾക്ക് 379 ൽ നിന്നും 15 രൂപ കൂടി 394 ആയി വര്‍ധിച്ചു.

error: Content is protected !!