കൊച്ചി എണ്ണ ശുദ്ധീകരണശാലയിൽ അപകടം : ഒരാള്‍ മരിച്ചു

കൊച്ചി എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ  അപകടത്തിൽ ഒരു കരാർ തൊഴിലാളി മരിച്ചു. കരാർ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്.  രാജേഷ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. കൊച്ചി എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി കരാര്‍ അടിസ്ഥാനത്തിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ കരാര്‍ പണിക്കിടെ ഭാരമേറിയ ഷീറ്റ് കൈമാറുന്നതിനിടെ താഴെ വീണാണ് അപകടം.ഒരാൾക്ക് പരിക്കേറ്റു.

മരിച്ച രാജേഷ് വൈക്കം ടിവി പുരം സ്വദേശിയാണ്.  മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

error: Content is protected !!