മംഗളൂരു-ബെംഗളൂരു പാതയില്‍ റെയില്‍ ഗതാഗതം 15 വരെ നിര്‍ത്തി

സക്ലേശ്പുര സുബ്രഹ്മണ്യം റോഡില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്നാണ് മംഗളൂരു-ബെംഗളൂരു പാതയില്‍ റെയില്‍ ഗതാഗതം 15 വരെ പല തീവണ്ടികളും നിര്‍ത്തിവെച്ചത്. എന്നാല്‍, യാത്രാപ്രശ്‌നം കണക്കിലെടുത്ത് രണ്ട് പ്രത്യേക തീവണ്ടികള്‍ പ്രശ്‌നബാധിത മേഖലകളിലല്ലാതെ ഓടുന്നുണ്ട്.യശ്വന്ത്പുര്‍-ഹസ്സന്‍ ജന്‍സാധാരണ്‍ പ്രത്യേക തീവണ്ടി സെപ്റ്റംബര്‍ എട്ട്, 15 തീയതികളില്‍ സര്‍വീസ് നടത്തും. ഹസ്സന്‍-യശ്വന്ത്പുര്‍ ജന്‍സാധാരണ്‍ പ്രത്യേക തീവണ്ടി സെപ്റ്റംബര്‍ രണ്ട്, ഒന്‍പത് എന്നീ തീയതികളിലും പ്രത്യേക സര്‍വീസ് നടത്തും.

ബെംഗളൂരു-കണ്ണൂര്‍, കാര്‍വാര്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല്, ഒന്‍പത്, 10, 11 തീയതികളില്‍ സര്‍വീസ് നടത്തില്ല. കണ്ണൂരില്‍നിന്ന് സെപ്റ്റംബര്‍ ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, 11, 12, 13 തീയതികളിലുള്ള യാത്രയും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍-കാര്‍വാര്‍ വരെയുള്ള തീവണ്ടിയുടെ യാത്രയും സെപ്റ്റംബര്‍ 15 വരെ നിര്‍ത്തിവെച്ചു. ഹസ്സന്‍ മുതല്‍ മംഗളൂരു ജങ്ഷന്‍ വരെയുള്ള യശ്വന്ത്പുര്‍-മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ രണ്ട്, നാല്, ആറ്, ഒന്‍പത്, 11, 13 തീയതികളില്‍ ഭാഗികമായേ ഓടുകയുള്ളൂ.

യശ്വന്ത്പുര്‍-കാര്‍വാര്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ മൂന്ന്, അഞ്ച്, ഏഴ്, 10, 12 തീയതികളില്‍ ഹസ്സന്‍-കാര്‍വാര്‍ എന്നിവിടങ്ങളിലേക്കേ ഓടുകയുള്ളൂ. മംഗളൂരു ജങ്ഷനില്‍നിന്ന് യശ്വന്ത്പുര്‍വരെയുള്ള എക്‌സ്പ്രസ് സെപ്റ്റംബര്‍ മൂന്ന്, അഞ്ച്, ഏഴ്, 10, 12, 14 തീയതികളില്‍ മംഗളൂരു ജങ്ഷന്‍ മുതല്‍ ഹസ്സന്‍ വരെയേ ഓടുകയുള്ളൂ.

error: Content is protected !!