കലോല്‍സവം നടത്തും: അന്തിമ തീരുമാനം മുഖ്യമന്ത്രി തിരികെയെത്തിയ ശേഷം

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും മാറ്റി വച്ചെങ്കിലും സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവും.

സ്കൂള്‍ കലോത്സവം പൂര്‍ണമായും റദ്ദാക്കില്ലെന്നും കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും വിധം കലോത്സവം സംഘടിപ്പിക്കുമെന്നും ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. കലോത്സവം റദ്ദാക്കരുതെന്നും ആര്‍ഭാടങ്ങളില്ലാതെ നടത്തിയാല്‍ മതിയെന്നും നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!