രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആദരം; സേനയില്‍ അതൃപ്തി

ദുരന്തനിവാരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന 42 ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി പ്രത്യേകം ആദരിക്കുന്നതില്‍ പൊലീസ് സംഘടനകള്‍ക്ക് അമര്‍ഷം. ദുരന്തനിവാരണത്തിനായി കഷ്ടപ്പെട്ട പൊലീസുകാർക്ക് അംഗീകരമില്ലെന്നാണ് ഉയരുന്ന ആരോപണം.

പ്രളയത്തില്‍ അകപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഡിവൈഎസ്പിമാരെയും മറ്റു ഉദ്യോഗസ്ഥരെയും ഒഴിവാക്കിയതായിട്ടാണ് പൊലീസ് സംഘടനകള്‍ ആരോപിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി അഹോരാത്രം കഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ ഒഴിവാക്കിയതെന്ന് ആക്ഷേപം   യോഗത്തില്‍ അറിയിക്കാനാണ് പൊലീസ് സംഘടനകളുടെ തീരുമാനം.

ഇതുകൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് കാര്യമായി ഇറങ്ങാത്തവര്‍ പോലും പട്ടികയിലുണ്ടാണെന്ന് സംഘടനകള്‍ ആരോപിക്കുന്നത്. ദാസ്യപ്പണി വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എഡിജിപി സുദേഷ് കുമാറും ആദരമേറ്റ് വാങ്ങുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

error: Content is protected !!