കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ മാസം യാത്രാവിമാനം ഇറങ്ങും

മട്ടന്നൂർ: കണ്ണുർ വിമാനത്താവളത്തിൽ യാത്ര വിമാനം ഈ മാസം 20ന് ഇറങ്ങും. എയർ ഇന്ത്യയുടെ യാത്ര വിമാനമാണ് റൺവേയിൽ ഇറക്കി പരിശോധന നടത്തുക. വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കേണ്ട അന്തിമ പരിശോധന ഇന്നും നാളെയും നടക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പരിശോധന നടത്തുന്നത്.

ആദ്യഘട്ടത്തിൽ വിമാനത്താവളവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ രേഖകളും മറ്റും പരിശോധിക്കും. അടുത്ത ദിവസങ്ങളിൽ റൺവേ, എയർ ട്രാഫിക്, ടെർമിനൽതുടങ്ങിയവയുടെ പരിശോധനയും നടത്തും.

error: Content is protected !!