കണ്ണൂർ വിമാനത്താവളം ഡിജിസിഎ വിദഗ‌്ധരെത്തി പരിശോധന തുടങ്ങി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പരിശോധിക്കുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിദഗ്ധരെത്തി. ഡിജിസിഎയുടെ എയ‌്റോഡ്രോം സ്റ്റാന്റേഡ്സ് ഡയറക്ടറേറ്റിലെ ഉന്നതരാണ്  സംഘത്തിലുള്ളത‌്. ന്യൂ ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലെ  അസിസ്റ്റന്റ് ഡയറക്ടർ സമ്പത്ത് , ദക്ഷിണേന്ത്യൻ മേഖലയിലെ ജോയിന്റ് ഡയറക്ടർ  അശ്വിൻ എന്നിവരാണ് തിങ്കളാഴ്ച എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ  ഉച്ചക്ക് വിമാനമിറങ്ങി വൈകിട്ട‌് കണ്ണൂരിലെത്തുകയായിരുന്നു. വിമാനത്താവളപരിശോധന  ചൊവ്വ, ബുധൻ  ദിവസങ്ങളിൽ  നടക്കും. കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകാനുള്ള സമ്പൂർണ പരിശോധനയാണ് നടക്കുന്നത്.
സ്ഥലം, വിമാനത്താവളവുമായി ബന്ധപ്പെട്ട രേഖകൾ, സംവിധാനങ്ങൾ, സുരക്ഷാസംവിധാനം തുടങ്ങിയവ പരിശോധിക്കും.  തുടർന്നാണ‌്   വാണിജ്യസർവീസ് നടത്താൻ വ്യോമയാനമന്ത്രാലയം  ലൈസൻസ‌് നൽകുക. പരിശോധനക്ക് മുന്നോടിയായി എമിഗ്രേഷൻ, കസ്റ്റംസ്, കാലാവസ്ഥാനിരീക്ഷണ സംവിധാനം, ഡിവിഒആർ കമീഷനിങ് എന്നിവ പൂർത്തിയാക്കി.

 

error: Content is protected !!