ഇടുക്കിയില്‍ കനത്ത മഴ: മലവെള്ളപ്പാച്ചില്‍ കണ്ട് ഭയന്ന്‍ ഒരാള്‍ മരിച്ചു

കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപകനാശം. നെടുങ്കണ്ടത്ത് നിരവധി കടകളിൽ വെള്ളം കയറി. മലവെള്ളപ്പപ്പാച്ചിൽ കണ്ട് ഭയന്നയാൾ ഹൃദയാഘാതം വന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ടായിട്ടുണ്ട്. രാത്രി ആറ് മണിമുതല്‍ ഒമ്പത് മണിവരെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ചമ്പക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായി കൃഷിനാശവുണ്ടായിട്ടുണ്ട്.

error: Content is protected !!