ഹര്‍ത്താല്‍: പഴയങ്ങാടിയില്‍ വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം. കണ്ണൂര്‍ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വാഹനം തടഞ്ഞു. രാവിലെ 11 മണിയോടെയാണ് യൂത്ത് കോൺഗ്രസ്സ് കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് എ വി സനൽ കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.സംഘർഷ സാധ്യത കണക്കിലെടു ത്ത് പഴയങ്ങാടി എസ്സ് ഐ ബിനു മോഹൻ ഇവരെ അറസ്റ്റ് ചെയ്തു. യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരായ ജമാൽ വിളയാങ്കോട്, പവാസ് പാളയം, ഏഴോം മണ്ഡലം പ്രസിഡണ്ട് പറയിൽ കൃ ഷണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

error: Content is protected !!