ഹർത്താൽ തുടങ്ങി

സംസ്ഥാനത്ത് എല്‍ഡിഎഫിന്‍റേയും യുഡിഎഫിന്‍റേയും ഹര്‍ത്താൽ തുടങ്ങി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ 6 മുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാൽ , പത്രം , എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങും മുന്‍പെ ഇന്നലെ രാത്രി രണ്ടിടങ്ങളിൽ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം പടിക്കലിൽ കെഎസ്ആര്‍ടിസി ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബസിന്‍റെ ചില്ലുകൾ തകർന്നു. മൂന്നാറിൽ നിന്ന് ബെംഗളൂരിവിലേക്ക് പോവുകയായിരുന്നു ബസ്.

തിരുവനന്തപുരം പാറശ്ശാലയിൽ തമിഴ്നാട് കോര്‍പ്പറേഷന്‍റെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് അടിച്ചു തകര്‍ക്കുകയായിരുന്നു. കൊല്ലങ്കോട് നിന്നും മാർത്തണ്ഡത്തേക്ക് പോയ ബസിന് നേരെയായിരുന്നു ആക്രമണം.

error: Content is protected !!