ബിജെപി അംഗത്വം: വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത്

ബിജെപിയില്‍ താന്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത്. സൗദിയില്‍ മരിച്ച ഒരാളുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിനായി കോട്ടയം എംപി ജോസ് കെ മാണിയെ കാണാന്‍ പോയിരുന്നു. അന്ന് കോട്ടയത്ത് വച്ച് ബിജെപിയുടെ യോഗം നടക്കുന്ന സ്ഥലത്ത് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുമായിട്ടും കൂടികാഴ്ച്ച നടത്തി. ഇത് അവിടെ മെംബര്‍ഷിപ്പ് എടുത്ത വൈദികരോടൊപ്പം തന്നെയും തെറ്റായി ചിത്രീകരിക്കാന്‍ ഇടയായി.

ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇത് ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി പോസ്റ്റ് തിരുത്തി. മാധ്യമങ്ങളെയും അഞ്ചു പുരോഹിതര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണ് ബിജെപി അറിയിച്ചിരുന്നത്. അതില്‍ ഫാ. മാത്യു മണവത്തിന്റെ പേരുണ്ട്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

കരുണ എന്ന എന്റെ സ്വഭാവം ചിലപ്പോള്‍ പ്രയാസങ്ങളില്‍ ചാടിച്ചിട്ടുണ്ട്. Mr Babu Kodiveedu Soman . Ha fr Al Batin Hospital,
Saudi Arabia ഈ അഡ്രസില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ആ രാജ്യത്ത് സൂക്ഷിച്ചിരിക്കയാണ്. പാവപ്പെട്ട എന്റെ നാട്ടിലെ അവല്‍ വാസികള്‍, അവര്‍ CPM . അനുഭാവികളാണ്. അവര്‍ക്ക് സാധിക്കാന്‍
ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാകാം എന്നെ സമീപിച്ചത്

, ഈ ആവശ്യത്തിനാണ് ഇന്നലെ ഞാന്‍ Jose K Mani. MP യെയും കോട്ടയത്ത് വരുന്നു എന്നറിഞ്ഞ് ‘ BJP പ്രസിഡന്റ് ശ്രീധരന്‍പിള്ളയെയും കണ്ടത്. ഞാന്‍ അവരുടെ യോഗസ്ഥലത്ത്
അദ്ദേഹത്തെ കണ്ടത് , അവിടെ മെംബര്‍ഷിപ്പ് എടുത്ത വൈദികരോടൊപ്പം എന്നെയും തെറ്റായി ചിത്രീകരിക്കാന്‍ ഇടയായി.

പക്ഷേ ഞാന്‍ ബുദ്ധിമുട്ടിയാലും കരുണ എന്ന സ്വഭാവം നല്ല ഫലം തന്നതിനു ദൈവത്തിനു സ്തുതി. സൗദിയിലുള്ള ഇസ്ലാം മതാനുയായ
വ്യക്തി വേണ്ട എല്ലാ സഹായവും വാഗ്ദാനം ഈ വിവാദ പോസ്റ്റുകള്‍
കണ്ട് നല്കിയിട്ടുണ്ട്.. നിര്‍ധനരായ ആ കുടംബത്തിലെ പ്ലസ് റ്റു പഠിക്കുന്ന കുട്ടിയും ഭാര്യയും ഒന്നും അറിയാതെ നാട്ടിലാണ്.
ഇത് അവര്‍ക്ക് സഹായമായതില്‍ ദൈവത്തെ സ്തുതിക്കുന്നു. എല്ലാം നന്മക്കായ് സ്വര്‍ഗ്ഗ താതന്‍ ചെയ്തിടുന്നു എന്ന എന്നും പാടുന്ന പാട്ടിലെ പ്പോലെ തന്നെ. സംഭവിച്ചു.
സൗദിയില്‍ സ്വാധീനമുള്ള നിര്‍ധനരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സഹായിക്കുന്നവര്‍ ഉണ്ടെങ്കില്‍ അറിയിക്കണമേ.

പണ്ട് ഒരു ‘ചെറുപ്പക്കാരന്‍ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവ
മടുത്തു വന്ന സമയത്ത് മെഡിക്കല്‍ കോളജില്‍ നിന്ന് Scaning i തുടര്‍ മരുന്ന് തുടങ്ങിയ ചിലവുകള്‍ക്ക് സഹായം തേടി വന്നവന് സാധിക്കുന്നത് നല്കിശേഷം അയാള്‍ ആവശ്യപ്പെട്ടത് അനുസരിച്ച്
എന്റെ ലെറ്റര്‍പാഡില്‍ ഇയാളെ സഹായിക്കണമെന്ന് ശുപാര്‍ശ എഴുതിക്കൊടുത്തു. അ ന്വേഷിച്ച് ശരിയെന്ന് ബോധ്യപ്പെട്ട ശേഷം പിന്നീടാണ് കത്തു കൊടുത്തത്., പക്ഷേ അയാള്‍ ആവശ്യകാലവും കഴിഞ്ഞ് എന്റെ കത്തിലെ തിയതി വെട്ടി തിരുത്തി പിരിവ് നടത്തിവന്നിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് പിടിക്കപ്പെട്ടത്
അതിനു ശേഷം ഞാന്‍ സഹായം ആര്‍ക്കും ശുപാര്‍ശ ചെയ്തിട്ടില്ല.

ഇന്ന് തിരുമാനം എടുത്തു. കരുണ വിചാരിച്ച് ആര്‍ക്കു വേണ്ടിയും
ചട്ടുകം ആകില്ല.. പക്ഷേ കരുണ അത് തുടര്‍ന്നുകൊണ്ടിരിരിക്കും
ചിലടത്ത് എത്തിയാല്‍: അവര്‍ തരുന്ന ജൂസ് കുടിക്കണ്ടതായി വരും
അവര്‍ ഒരു നല്ല വാക്ക് പറയാന്‍ ഹയുമ്പോള്‍ നിഷേധിക്കാന്‍ പറ്റാതെ വരും. അവര്‍ ഫോട്ടോ എടുക്കും അവരുടെ അനുയായി അല്ലെങ്കില്‍ അനുഭാവി എങ്കിലും ആക്കും.,. കാരണം കരുണ?
പക്ഷേ മനസ്സില്‍ തികഞ്ഞ സംതൃപ്തി ഉണ്ട്

ആ പാവപ്പെട്ടവന്റെ കുടുംബത്തെ സഹായിക്കാന്‍ ആളുകള്‍ മുമ്പോട്ട്
വരുന്നത് കാണുമ്പോള്‍.

error: Content is protected !!