അഭിലാഷ് ടോമിയുടെ പായ്‍വഞ്ചി കണ്ടെത്തി
ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ നാവികൻ അഭിലാഷ് ടോമിയുടെ പായ്‍വഞ്ചി കണ്ടെത്തി. നാവികസേന വിമാനമാണ് പായ്‍വഞ്ചി കണ്ടെത്തിയത്. പായ്‍വഞ്ചിക്ക് തകരാർ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം. റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും നാവിക സേന അറിയിച്ചു.
അഭിലാഷ് ടോമി സഞ്ചരിച്ച പായ്‍വഞ്ചി പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ പടിഞ്ഞാറായി അപകടത്തില്‍ പെട്ടു എന്ന് സന്ദേശം ലഭിക്കുകയായിരുന്നു. പായ് വഞ്ചിയുടെ തൂണ് തകര്‍ന്ന് പരിക്കേറ്റ് കിടക്കുകയാണെന്നും സ്വന്തം നിലയില്‍ എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു 21ന് വൈകുന്നേരത്തോടെ അവസാനമായി ലഭിച്ച അഭിലാഷിന്‍റെ സന്ദേശം.
തുടര്‍ന്ന് താന്‍ സുരക്ഷിതനാണെന്ന് 22ന് ഉച്ചയോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമി തന്നെ അറിയിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ കാന്‍ബറയില്‍ നിന്നാണ് രക്ഷാ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നത് ഫ്രഞ്ച് നാവികസേനയും രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
അഭിലാഷ് സഞ്ചരിച്ച പാതയില്‍ വളരെ മോശം കാലാവസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ ആകെ 18 വഞ്ചികളില്‍ ഏഴോളം പേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി. അപകടത്തില്‍ പെടുമ്പോള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ണഭിലാഷ്. കഴിഞ്ഞ ജൂലൈ ഒന്നാം തീയതി ജുലിയ എന്ന പായ്‍വഞ്ചിയില്‍ ആരംഭിച്ച യാത്ര 311 ദിവസംകൊണ്ട് പ്രയാണം പൂര്‍ത്തിയാക്കാനായിരുന്നു അഭിലാഷിന്‍റെ ലക്ഷ്യം.
