കണ്ണൂര്‍ കോര്‍പ്പറേഷന്‍ സമാഹരിച്ച 1.16 കോടി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കണ്ണൂര്‍ : പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 1,16,10,720 രൂപയാണ് കോര്‍പ്പറേഷന്‍ സമാഹരിച്ചത്. വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജന്‍ തുക ഏറ്റുവാങ്ങി. മേയര്‍ ഇ പി ലത ചടങ്ങില്‍ അധ്യക്ഷയായി.

കോര്‍പ്പറേഷന്‍ തനതു ഫണ്ട്, ജീവനക്കാരുടെ ഉത്സവബത്ത, കൗണ്‍സിലര്‍മാരുടെ ഓണറേറിയം, കുടുംബശ്രീ പ്രവര്‍ത്തകരുടെ സംഭാവന, വിവിധ സന്നദ്ധ സംഘടനകളുടെയും റസിഡന്റ് അസോസിയേഷന്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംഭാവനയും ഉള്‍പ്പെടെയുള്ള തുകയാണ് മന്ത്രിക്ക് കൈമാറിയത്. ജീവനക്കാരുടെ ശമ്പളം, കൗണ്‍സിലര്‍മാരുടെ ഓണറേറിയം, എന്നിവയില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ സംഭാവനയായി നല്‍കുന്നതിന് സമ്മതപത്രം ലഭിച്ചിട്ടുള്ള 1,18,23,579 രൂപ അടുത്തമാസം ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

error: Content is protected !!