ദുരിതാശ്വാസ ധനസമാഹരണം : കണ്ണൂരില്‍ സൈക്കിൾ കാമ്പയിന് തുടക്കമായി

കണ്ണൂര്‍ : കേരളത്തെ പ്രളയ ദുരിതത്തിൽ നിന്ന് കരകയറ്റുന്നതിനായുള്ള വിഭവ സമാഹരണത്തിന്റെ പ്രചാരണത്തിനായി നടത്തുന്ന സൈക്കിൾ കാമ്പയിൻ കരിവെള്ളൂരിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഫ്ളാഗ് ഓഫ് ചെയ്തു. പ്രളയ ദുരന്തത്തിൽ നിന്ന് കരകയറാൻ കേരളം നടത്തുന്ന പരിശ്രമങ്ങളെ അദ്ഭുതത്തോടെയാണ് ലോകം കാണുന്നതെന്ന് മന്ത്രി പറഞ്ഞു. വിഭവ സമാഹരണത്തിന് വിവിധങ്ങളായ മാർഗങ്ങൾ നാം സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സൈക്കിൾ കാമ്പയിൻ.

ഈ മാസം 11 മുതൽ 17 വരെ ദുരിതാശ്വാസത്തിനായി വിഭവ സമാഹരണം മന്ത്രിമാരുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ നടക്കുകയാണ്. സി. കൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു.പി .കരുണാകരൻ എം.പി, ടി വി രാജേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി എന്നിവർ സംസാരിച്ചു. കരിവെള്ളൂർ – പെരളം പഞ്ചായത്ത് പ്രസിഡന്റ് എം രാഘവൻ, ജില്ലാ പഞ്ചായത്തംഗം ജാനകി ടീച്ചർ, പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കാസർകോട് എസ്പി ശ്രീനിവാസ് തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!