സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശം

ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത് .  പി.കെ ശശിക്കെതിരായ പരാതി ലഭിച്ചിട്ടും പാർട്ടി ഫോറങ്ങളിൽ നിന്നും മറച്ചുവെച്ചത് ശരിയായില്ലെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപെട്ടു.

പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവ് കഴിഞ്ഞ മാസം 24 ന് ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഈ മാസം 4 -ാം തിയ്യതി മുതലാണ് പരാതി സംബന്ധിച്ച് മാധ്യമ വാർത്തകൾ വന്നത്. അന്ന് നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും ജില്ലാ കമ്മറ്റി യോഗത്തിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്.

പാർട്ടി ജനറൽ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടറിയും പരാതി ലഭിച്ചത് മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചതിനു ശേഷവും പാർട്ടി ഫോറത്തിൽ നിന്നും പരാതി മറച്ചുവെച്ചത് കുറ്റക്കാരെ സംരക്ഷിക്കനാണോയെന്ന് ചില അംഗങ്ങൾ ചോദിച്ചു. പരാതി ലഭിച്ചില്ലെന്ന് മാധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി പറഞ്ഞത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ഇത് പാലക്കാട്ടെ പാർട്ടിക്ക് ഏറെ ക്ഷീണം ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. പി.കെ ശശി എം.എൽ.എ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തില്ല.

error: Content is protected !!