സിപിഐ ,  എംഎൽഎയുടെ മഹാഭാരത പ്രഭാഷണം

മഹാഭാരത പ്രഭാഷണ പരമ്പരയുമായി സി പി ഐ, എം എല്‍ എ. മഹാഭാരതത്തിലെ ഏഴ് കഥാപാത്രങ്ങളെ ദേവഭാവത്തിൽ നിന്ന് മാനുഷിക ഭാവത്തിലാക്കി പ്രഭാഷണ പരമ്പരക്കൊരുങ്ങുകയാണ് സിപിഐ ,  എംഎൽഎ  മുല്ലക്കര രത്നാകരൻ. തിരുവനന്തപുരത്ത് 111 ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിൽ ഏഴ് ദിവസം ഒന്നര മണിക്കൂർ വീതമാണ് മുല്ലക്കര സംസാരിക്കുന്നത്. നവംബർ 11 മുതൽ 17 വരെ സത്യവതിയിൽ തുടങ്ങി ഭീഷ്മർ, കർണൻ, യുധിഷ്ഠിരൻ, പാഞ്ചാലി, ശ്രീകൃഷ്ണൻ, എന്നിവരിലൂടെ ഹിഡിംമ്പിയിൽ പ്രഭാഷണം അവസാനിക്കും.

കടവല്ലൂർ അന്യോന്യത്തില്‍ ഉപനിഷത്തുകളിലെ സോഷ്യലിസ്റ്റ് ദർശനങ്ങൾ വ്യാഖ്യാനിച്ച് മുല്ലക്കര പ്രസംഗിച്ചിരുന്നു. ഇതിനെ അക്കിത്തം അച്യുതൻ നമ്പൂതിരി അഭിനന്ദിക്കുകയും ഇതേക്കുറിച്ച് ലേഖനം ആവശ്യപ്പെടുകയും ചെയ്തു. അക്കിത്തത്തിന്റെ പ്രചോദനമാണ് മുല്ലക്കരയെ ഈ മഹാഭാരത പ്രഭാഷണത്തിന് കാരണമാക്കിയത്.

മഹാഭാരതവും രാമായണവും ഖുറാനും ബൈബിളുമൊക്കെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ വിഭാഗത്തിന്റെയോ അല്ലെന്നും അതിലെ ദർശനമാണ് പ്രധാനമെന്നും മുല്ലക്കര പറയുന്നു. രാമായണ മാസാചരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തന്റെ പ്രഭാഷണവുമായി ചേർത്ത് വായിക്കേണ്ടെന്നും മുല്ലക്കര പറഞ്ഞു.

error: Content is protected !!