കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസം കേന്ദ്രം പരിഗണിക്കില്ല

ദുരിതാശ്വാസ സഹായം നിശ്ചയിക്കാനുള്ള കേന്ദ്ര ഉന്നതതല യോഗം ഇന്ന് ദില്ലയിൽ ചേരും. എന്നാൽ കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസം യോഗം പരിഗണിക്കില്ല. കേരളം നിവേദനം സമര്‍പ്പിക്കാത്തതിനാലാണ് ഇക്കാര്യം പരിഗണിക്കാത്തതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള നിവേദനം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. കേന്ദ്ര ഉന്നതതല യോഗത്തിൽ മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിലെ വിളനാശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.

error: Content is protected !!