ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്. നിരീക്ഷണത്തിനായി കൂടുതൽ പൊലീസുകാരെ ചുമതലപ്പെടുത്തും. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം, ചോദ്യം ചെയ്യല്‍ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത് എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് സുരക്ഷ വർധിപ്പിച്ചത് എന്നു കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘം അറസ്റ്റിലേക്ക് കടന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണ സംഘം ചുണ്ടിക്കാട്ടുന്നത്.

ഇന്നലെ ബിഷപ് നല്കിയ മൊഴികളിലും തെളിവുകളിലുമുളള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി മൂന്നുസംഘങ്ങള്‍ ഇന്നലെ രാത്രി മുതല്‍ പരിശ്രമത്തിലാണ്. ഇവരുടെ വിശകലനങ്ങളുടെ സംഗ്രഹം കൂടി ചേര്‍ത്താകും ഇന്ന് ചോദ്യം ചെയ്യല്‍. ബിഷപിന്റെ മുന്‍ മൊഴികള്‍ക്കെതിരേ ശേഖരിച്ച തെളിവുകളുമായിട്ടായിരുന്നു രണ്ടാം ദിവസം പൊലീസിന്റെ ചോദ്യംചെയ്യല്‍. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചു.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചു. നിരീക്ഷണത്തിനായി കൂടുതല്‍ പൊലീസുകാരെ ചുമതലപ്പെടുത്തും. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം, ചോദ്യം ചെയ്യല്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് സുരക്ഷ വര്‍ധിപ്പിച്ചത് എന്നു കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

error: Content is protected !!