ജനതാദൾ (എസ്) ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വക്കേറ്റ് നിസാർ അഹമ്മദ് അന്തരിച്ചു

ജനതാദൾ (എസ്) ദേശീയ നിർവ്വാഹക സമിതി അംഗവും പ്രമുഖ അഭിഭാഷകനുമായ കണ്ണൂർ ചാലാട്  തോട്ടത്തിൽ നിസാർ അഹമ്മദ്(63) അന്തരിച്ചു. ഇന്ന് രാവിലെ 9.30 ഓടെ എ.കെ.ജി.ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിലെ മികച്ച സംഘാടകനും പ്രാസംഗികനുമായിരുന്നു നിസാർ അഹമ്മദ്. ജനതാദൾ കണ്ണൂർ ജില്ലാ പ്രസിഡൻറ്, യുവജനത സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചാലാട്ടെ വസതിയിലെത്തിച്ചഭൗതിക ശരീരംനാളെ ഉച്ചവരെ വീട്ടിൽ സൂക്ഷിക്കും. ഖബറടക്കംനാളെ ഉച്ചയ്ക്ക് 1മണിക്ക് താണ അഹമ്മദിയ ഖബർസ്ഥാനിൽ. ഭാര്യ: ഫാസിയ’ മക്കൾ: സജിൻ,ജിജിൻ (ഇരുവരും വിദേശത്ത്). സഹോദരങ്ങൾ: സൈബുന്നീസ, ഷാജിർ അഹമ്മദ്.

error: Content is protected !!