സേലത്ത് വാഹനാപകടം : ഏഴ് മരണം

ഇന്നലെ രാത്രി ഒന്നരയേടെ സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.  മരിച്ചവരില്‍ നാല് പേര്‍ മലയാളികളെന്ന് സൂചന. ഒരാള്‍ കോട്ടയം സ്വദേശി ജിമ്മി ജേക്കബ് ആണെന്ന് സൂചനയുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ബംഗളൂരൂ നിന്ന്  കൊച്ചിയിലേക്ക് പോകുന്ന ബസും സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോകുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. കൃഷ്ണഗിരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡറില്‍ തട്ടി എതിരെ വരുകയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു.

37 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടി. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്നയുടന്‍ പോലീസും ജില്ലാ കലക്ടറും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

error: Content is protected !!