ട്രാക്ക് നവീകരണം: ഇന്ന് മുതല്‍ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം

ഇന്ന് മുതൽ ഒക്ടോബർ ആറു വരെ ചൊവ്വ, ശനി,ഞായർ ദിവസങ്ങളിലാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 2, 4, 8, 9,11, 15,16,18,22,23,25,29,30 ഒക്ടോബർ 2, 6 എന്നീ തീയതികളിലാണുനിയന്ത്രണം.എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

റദ്ദാക്കിയ ട്രെയിയിനുകള്‍

16305 എറണാകുളം കണ്ണൂർ ഇന്റർസിറ്റി

16306 കണ്ണൂർ എറണാകുളം ഇന്റർസിറ്റി

56362 കോട്ടയം നിലമ്പൂർ പാസഞ്ചർ

56363 നിലമ്പൂർ കോട്ടയം പാസഞ്ചർ

56370 എറണാകുളം ഗുരുവായൂർ പാസഞ്ചർ

56373 ഗുരുവായൂർ തൃശൂർ പാസഞ്ചർ

56374 തൃശൂർ ഗുരുവായൂർ പാസഞ്ചർ

56375 ഗുരുവായൂർ എറണാകുളം പാസഞ്ചർ

ഇതേ തുടര്‍ന്ന് റെയില്‍വേ ചില ബദല്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.സെപ്റ്റംബർ രണ്ട്, നാല്, എട്ട് തീയതികളിൽ ചെന്നൈ എഗ്മോർ–ഗുരുവായൂർ എക്സ്പ്രസ് രാവിലെ ഏഴിനും സെപ്റ്റംബർ 9, 11,15,16,18,22,23,25,29,30 ഒക്ടോബർ രണ്ട്, ആറ് തീയതികളിൽ രാവിലെ 6.35നും എറണാകുളത്തു നിന്നു പുറപ്പെടും.ഗുരുവായൂർ വരെയുളള എല്ലാ സ്റ്റേഷനുകളിലും നിർത്തും.

എറണാകുളം കണ്ണൂർ ഇന്റർസിറ്റി റദ്ദാക്കുന്നതിനാൽ ഈ ദിവസങ്ങളിൽ നാഗർകോവിൽ മംഗളൂരു ഏറനാട് എക്സ്പ്രസിനു അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും താൽക്കാലിക സ്റ്റോപ്പ് അനുവദിക്കും.

മറ്റു നിയന്ത്രണങ്ങൾ 

വെളളി, ശനി,തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാത്രി 11.00ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടും.തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ടര മണിക്കൂർ പിടിച്ചിടും.

വെളളി, ശനി,തിങ്കൾ ദിവസങ്ങളിൽ ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് 30 മിനിറ്റ് വൈകി തിരുവനന്തപുരത്തുനിന്നു പുറപ്പെടും.തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ടര മണിക്കൂർ പിടിച്ചിടും.

22149 എറണാകുളം പുണെ എക്സ്പ്രസ് എറണാകുളത്തു നിന്നു ചൊവ്വാഴ്ചകളിൽ രാവിലെ 6.15നായിരിക്കും പുറപ്പെടുക.

22653 തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് ശനിയാഴ്ചകളിൽ പുലർച്ചെ 1.30നായിരിക്കും പുറപ്പെടുക .

ശനി,ഞായർ,ചൊവ്വ ദിവസങ്ങളിൽ ആലപ്പുഴ ധൻബാദ് എക്സ്പ്രസ് 40 മിനിറ്റും നാഗർകോവിൽ മംഗളൂരു ഏറനാട് എക്സ്പ്രസ് 30 മിനിറ്റും വൈകും.

തിരുവനന്തപുരം മുംബൈ സിഎസ്ടി, തിരുനെൽവേലി ബിലാസ്പൂർ എക്സ്പ്രസ്, എറണാകുളം ബെംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എന്നിവ 15 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ വൈകും.

error: Content is protected !!