കെ.എസ്.ആര്‍.ടി.സി ബസില്‍ സ്കൂട്ടര്‍ ഇടിച്ചു; ബസിന് തീപിടിച്ചു; ഒരു മരണം

മൂവാറ്റുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിലാണ് സംഭവം. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിക്കുകയും ചെയ്തു.

മാറാടിയില്‍ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ബസില്‍ ഇടിക്കുകയും ബൈക്ക് യാത്രക്കാരനടക്കം ബസ്സിനിടയില്‍ അകപ്പെടുകയും ആയിരുന്നു. ഈ സമയം ബൈക്ക് ബസ്സിന്‍റെ ഡീസല്‍ ടാങ്കില്‍ ഉരസുകയും തീ പിടിക്കുകയുമായിരുന്നു. അപകടം നടന്ന ഉടനെ ബസ്സില്‍ നിന്നും മുഴുവന്‍ യാത്രക്കാരെയും ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മൂന്നു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ ബസ്സിന് അടിയില്‍ നിന്നും പുറത്തെടുത്തത്.

error: Content is protected !!