വൃദ്ധസദനത്തിൽ നാലുപേർ മരിച്ചു

മലപ്പുറം തവനൂരിൽ വൃദ്ധ സദനത്തിൽ അന്തേവാസികളായ നാലുപേർ മരിച്ചു. ശ്രീദേവിഅമ്മ, കാളിയമ്മ കൃഷണമോഹൻ, വേലായുധൻ എന്നിവരാണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍  സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.  വൃദ്ധമന്ദിരത്തിൽ മരണങ്ങൾ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തിൽ  സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാർ പറയുന്നു.

error: Content is protected !!