തെരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരങ്ങളെ അണിനിരത്താനൊരുങ്ങി ബിജെപി

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സിനിമാ, സ്പോര്‍ട്സ്, സാംസ്കാരിക മേഖലകളില്‍നിന്ന് ഉള്‍പ്പെടെയുള്ള താരങ്ങളെ കളത്തിലിറക്കാന്‍ ബീജെപി നീക്കം. നടന്‍ മോഹന്‍ലാല്‍, ക്രിക്കറ്റ് താരം സെവാഗ്, ബോളിവുഡ് താരം അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍ തുടങ്ങി 70 ഓളം പേരെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് വെളിപ്പെടുത്തിയതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരത്തു നിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍ നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍ നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍ നിന്ന് സണ്ണി ഡിയോള്‍ ഈ രീതിയില്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.

എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിന്‍റെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും, അഭിനയമാണ് തന്‍റെ തൊഴിലെന്നും, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമാണ് മോഹന്‍ ലാല്‍ ഇത് സംബന്ധിച്ച് നേരത്തെ ചര്‍ച്ച വന്നപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

പ്രശസ്തരെ കളത്തിലിറക്കി സീറ്റുകള്‍ നേടുന്ന തന്ത്രം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിലും പയറ്റി വിജയിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിംഗ്, പ്രതാപ് സിംഹ, ധര്‍മ്മേന്ദ്ര തുടങ്ങി സുരേഷ് ഗോപി വരെ ഇത്തരത്തില്‍ ലാറ്ററല്‍ എന്‍ട്രറി വഴി ബിജെപിയിലെത്തിയവരാണ്.

error: Content is protected !!