കണ്ണൂർ സർവ്വകലാശാല, ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി വച്ചു

കനത്ത മഴയെ തുടർന്ന് കണ്ണൂർ സർവ്വകലാശാല ആഗസ്ത് 9 ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

നാളെ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും  മാറ്റി വെച്ചു.

 

 

 

error: Content is protected !!