കേരളത്തിന് സഹായം നല്‍കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ

ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഔദ്യോഗികമായി ഇത്ര തുക നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും ആണ് കേരളത്തിന് മരുന്നുകളും മറ്റു അവശ്യവസ്തുകളും ലഭ്യമാക്കാനായി പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നതെന്നും ഇതല്ലാതെ സാന്പത്തികസഹായം സംബന്ധിച്ച കാര്യങ്ങള്‍ യുഎഇ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡര്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് 700 കോടി രൂപ ധനസഹായം കേരളത്തിന് യുഎഇ നല്‍കുമെന്ന കാര്യം ആദ്യം വ്യക്തമാക്കിയത്. വ്യവസായി യൂസഫലിയുമായി അബുദാബി കിരീടാവകാശി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുഎഇ ഭരണാധികാരികള്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുകയും യുഎഇയുടെ സഹായമനസ്കതയ്ക്ക് മോദി നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

error: Content is protected !!