ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ കത്തി നശിച്ചു

മുണ്ടയ്ക്കല്‍ അമൃതകുളം കോളനിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വന്‍ അപകടം. അപകടത്തില്‍ നാല് വീടുകള്‍ കത്തിയമർന്നു. വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പ്രവര്‍ത്തിക്കാത്ത സമയത്താണ് പൊട്ടിത്തെറിച്ചത്. വീട്ടില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല.  കോളനിയിലെ താമസക്കാരായ കൃഷ്ണന്‍, മാടത്തി, സാവിത്രി എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും ചെര്‍വാരന്‍ എന്നയാളുടെ വീട് ഭാഗികമായും കത്തി നശിച്ചു.

വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഉഗ്രസ്‌ഫോടനത്തോടെ തീപിടുത്തമുണ്ടായത്. പെട്ടെന്ന് തന്നെ തീ മറ്റ് വീടുകളിലേയ്ക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. വീട്ടുകാര്‍ ആരും സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വീടുകളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നു എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്.

error: Content is protected !!