കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം നടത്തിയത് മാന്ത്രിക ശക്തി ലഭിക്കാന്‍

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിൽ അതിക്രൂരമായി. ബുള്ളറ്റിന്റെ പൈപ്പുപയോഗിച്ച് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മന്ത്രവാദത്തിന്റെ പേരിൽ ഉടലെടുത്ത പ്രശ്നങ്ങളാണു കൊലയ്ക്കു കാരണമെന്നും പൊലീസ് പറഞ്ഞു. അനീഷും ലിബീഷും ചേർന്നാണു നാലു പേരെയും കൊലപ്പെടുത്തിയതെന്നാണു പൊലീസ് നൽകുന്ന വിവരം.

കഴിഞ്ഞ ഇരുപത്തൊമ്പതിന് രാത്രി 12 മണിക്കു ശേഷമായിരുന്നു കൂട്ടക്കൊല നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മരണപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അടിമാലിക്കാരന്‍ അനീഷ് കാരിക്കോടുള്ള ലിബീഷ്(28) എന്നിവര്‍  ഇരുപത്തൊന്‍പതാം തീയതി 12 മണിക്ക് ശേഷം ക്രൂര കൃത്യം  നടപ്പാക്കുകയായിരുന്നു. ഇതില്‍ ലിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

കൃഷ്ണന്‍ ചെയ്യുന്നതുപോലെ തന്നെ പൂജകളും മന്ത്രവാദങ്ങളും ചെയ്യുന്ന ആളാണ് ശിഷ്യനായ അനീഷ്. കൃഷ്ണന്റെ വീട്ടില്‍ നിന്നും മന്ത്രങ്ങളും പൂജകളും പഠിച്ചിട്ടുള്ള വ്യക്തികൂടിയാണ്. വ്യത്യസ്തമായ പൂജകള്‍ മറ്റൊരു പൂജാരിയില്‍ നിന്നും അനീഷ് പഠിച്ചിട്ടുണ്ട്. അനീഷ് ചെയ്യുന്ന പൂജകള്‍ ഈ അടുത്ത കാലത്തായി ഫലിക്കാതെ വന്നു. അതിന്റെ കാരണം,  അനീഷിലുള്ള ശക്തി കൃഷ്ണന്‍ കൈക്കലാക്കിയെന്ന് അനീഷ് വിശ്വസിക്കാന്‍ ഇടയാകുകയായിരുന്നുവെന്നും കൊലപാതകത്തിന്റെ പ്രധാന കാരണം ഇതാണെന്നും പൊലീസ് വിശദീകരിച്ചു

ശക്തി തിരിച്ചുകിട്ടാനേക പോംവഴി കൃഷ്ണനെ ഇല്ലാതാക്കുകയായിരുന്നു. താളിയോലഗ്രന്ഥങ്ങളും മൂന്നൂറ് മൂര്‍ത്തികളുടെ ശക്തിയും കൃഷ്ണനുണ്ടെന്ന് അനീഷ് വിശ്വസിച്ചു. ഇത് തനിക്ക് ലഭിക്കാനും തന്നില്‍ നിന്നും ഇല്ലാതായ ശക്തി തിരിച്ചുകിട്ടാനുമായി ആറുമാസം മുന്‍പ് തന്നെ കൊലപാതകം   ആസൂത്രണം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. കൃഷ്ണന്റെ  പക്കല്‍ ധാരാളം പണവും  സ്വര്‍ണാഭരണങ്ങളുമുണ്ട്. അതും കൈവശപ്പെടുത്താന്‍ കൊലപാതകികള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നു. ആറുമാസം മുമ്പു തന്നെ  ഇതുമായി ബന്ധപ്പെട്ട് ലിബീഷിനെ അനീഷ് ബന്ധപ്പെടുകയായിരുന്നു.

ലിബീഷും അനീഷും തമ്മില്‍ 15 വര്‍ഷത്തെ പരിചയമുണ്ട്. ഇവര്‍ ഒരുമിച്ച് അടിമാലിയിലുള്ള ബോര്‍വെല്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. ആദ്യം ലിബീഷ് പദ്ധതിയോട് സഹകരിച്ചില്ലെന്നും എന്നാല്‍ പിന്നീട് 29ന് ഒരുമിച്ച് കൃത്യം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

error: Content is protected !!