സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ടു പേര്‍ കീഴടങ്ങി

ഉപ്പള സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകക്കേസിലെ പ്രതികളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് കുമ്പള പോലീസിനു മുമ്പാകെ കീഴടങ്ങിയത്. പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസ്  പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഉപ്പള സോങ്കാലില്‍ വെച്ച് സിദ്ദീഖിനെ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഓടിക്കൂടിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നും കുത്തിയത് സോങ്കാൽ സ്വദേശി അശ്വതാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തു.

 

 

error: Content is protected !!