തൊടുപുഴ കൂട്ടക്കൊലപാതകം; രണ്ടുപേര്‍ കസ്റ്റഡിയില്‍

തൊടുപുഴ വണ്ണപ്പുറത്ത് കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റ്ഡിയില്‍. അന്വേഷണസംഘം ഇവരെ കാളിയാര്‍ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. സംശയമുള്ള 22പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. കൃഷ്ണനുമായി ബന്ധമുള്ളവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളാണ് പിടിയിലായത്. കൊല്ലപ്പെട്ട കൃഷ്ണന്‍റെ വീട്ടില്‍ ഇയാള്‍ പലതവണ പോയിട്ടുണ്ടെന്നാണ് സൂചന. തൊടുപുഴ കാളിയാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്ന ഇയാളെ ഇടുക്കി എസ്.പിയടക്കമുള്ള ഉന്നതഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.

നേരത്തെ മൊബൈല്‍ വിവരങ്ങളുടേയും പൊലീസിന് ലഭിച്ച മൊഴികളുടേയും അടിസ്ഥാനത്തില്‍ 15 പേരുടെ ഒരു പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ആളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.

അതേസമയം കൊലപാതകത്തിന് പിന്നില്‍ കവര്‍ച്ചാ സംഘമാണോ എന്ന കൃഷ്ണന്‍റെ ബന്ധുകളുടെ സംശയം പൊലീസ് തള്ളിക്കളയുകയാണ്. കവര്‍ച്ചാ സംഘമായിരുന്നു കൊലപാതകത്തിന് പിന്നില്ലെങ്കില്‍ മൃതദേഹം മറവു ചെയ്യാന്‍ ശ്രമിക്കില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മുപ്പത് പവനോളം സ്വര്‍ണം കൃഷ്ണന്‍റെ വീട്ടില്‍ നിന്നും നഷ്ടപ്പട്ടുവെന്നാണ് ബന്ധുകള്‍ പറയുന്നത്.

error: Content is protected !!