മുല്ലപ്പെരിയാര്‍ ;ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി.കേരളത്തിലെ ഇപ്പോഴത്തെ പ്രളയം അത്യന്തം ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. ജലനിരപ്പ് സംബന്ധിച്ച് തത്സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഇതിനിടെ, അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി.അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി തന്നെ നിലനിറുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

ഡാമിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് താഴ്ത്തണമെന്ന് ഇന്നലെ  മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു

error: Content is protected !!