കേരളം ഇരുട്ടിലാകുമോ? മണിയാശാന്റെ മറുപടി

സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന നിലയിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ഈ പ്രചാരണം തള്ളിക്കളയണമെന്നും മന്ത്രി എം എം മണി ആവശ്യപ്പെട്ടു.ഫേസ് ബുക്ക്‌ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.വാട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സന്ദേശമാണ് കേരളം മുഴവുന്‍ ഇരുട്ടിലാകുമെന്ന്. എന്നാല്‍ ഇത്തരമൊരു സംഗതിയേ ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി.

ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം

സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന നിലയിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ഈ പ്രചാരണം തള്ളിക്കളയണം.
വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കാനുളള അക്ഷീണ പ്രയത്നത്തിലാണ് ജീവനക്കാർ.
വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാൻ ഏകദേശം 4000 ത്തോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്റ്റേഷൻ, പതിമൂന്ന് 33 കെ.വി സബ് സ്റ്റേഷൻ, ആറ് വൈദ്യുതി ഉല്പാദന നിലയങ്ങൾ എന്നിവയുടെ പ്രവർത്തനം താല്കാലികമായി നിർത്തി വെച്ചിരുന്നു. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവിടെ പ്രവർത്തനം പുനരാരംഭിക്കും.
ആയതിനാൽ തെറ്റായ വാർത്താ പ്രചാരണത്തിൽ കുടുങ്ങരുതെന്നും വൈദ്യുതി നില പുനസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ വിധ പൊതുജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു

error: Content is protected !!