പ്രളയത്തിനിടയില്‍ നേവി രക്ഷപ്പെടുത്തിയ ഗര്‍ഭിണിയ്ക്ക് സുഖപ്രസവം

കാലടിയില്‍ നാവിക സേനാ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ  യുവതി പ്രസവിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ നേവി എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തുകയായിരുന്നു. ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങി കിടന്ന ഗര്‍ഭിണിയെ ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്.

പ്രളയത്തെ തുടര്‍ന്ന് അഭയം തേടിയ ഗര്‍ഭിണയിക്ക് രക്തസ്രാവം തുടങ്ങിയിരുന്നു. തുടര്‍ന്ന് നാവിക സേന എത്തി ഇവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സുഖപ്രസവമാണെന്നും യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമാണ് അറിയുന്നത്.

error: Content is protected !!