എറണാകുളത്ത് 54800 പേരെ രക്ഷപെടുത്തി

എറണാകുളം ജില്ലയിലെ വിവിധ പ്രളയബാധിത മേഖലയില്‍ നിന്ന് 54800 പേരെ രക്ഷപെടുത്തി. ബോട്ട്, ഹെലികോപ്‌ടര്‍, ചെറുവഞ്ചികള്‍ എന്നിവയിലൂടെയും ബാര്‍ജിലൂടെയുമാണ് ഇവരെ രക്ഷിച്ചത്. ഉച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേര്‍ റോഡ് മാര്‍ഗവും രക്ഷപെട്ടു.

15 പേരെ വ്യോമസേനയും 237 പേരെ നേവിയുമാണ് രക്ഷപെടുത്തിയത്. ഹെലികോപ്ടര്‍ വഴി ആകെ 252 പേരെയാണ് ഇന്ന് രക്ഷപെടുത്തിയത്. പ്രളയബാധിത മേഖലകളില്‍ ഭക്ഷണപ്പൊതികളുടെ വിതരണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.കാലടി ശങ്കരാചാര്യ യൂണിവേഴ്‌‌‌‌സിറ്റിക്ക് സമീപം കുടുങ്ങിക്കിടന്ന മുഴുവന്‍പേരെയും രക്ഷപെട്ട് സുരക്ഷിതസ്ഥലങ്ങളിലെത്തി. 600ല്‍ അധികം ആളുകളായിരുന്നു രണ്ടാം നിലയില്‍ തങ്ങിയത്. താഴത്തെ നിലയിലടക്കം വെള്ളം കയറിയിരുന്നു.

ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഇന്നലെ ഹെലികോപ്റ്റര്‍ മുഖേന എത്തിച്ചിരുന്നു. കാലടിയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ലോറിയും മറ്റ് വലിയ വാഹനങ്ങളും എത്തിച്ചേര്‍ന്ന് കൂടുതല്‍പേരെ പ്രദേശത്തു നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.

error: Content is protected !!