സിപിഎം നടത്തുന്നത് വിദ്വേഷത്തിന്റെ വിളവെടുപ്പ് ; പി.എസ്. ശ്രീധരൻപിള്ള

കീഴാറ്റൂർ വയൽകിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണു സിപിഎമ്മിനുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള.സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ ശ്രീധരൻപിള്ള  മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഈ കാര്യം വ്യക്തമാക്കിയത്.

കാസര്‍ഗോട്ടെ കൊലപാതക വിഷയത്തില്‍ വിദ്വേഷത്തിന്റെ വിളവെടുപ്പാണു സിപിഎം നടത്തുന്നത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിത്. ഖദർ കുപ്പായം ഇട്ട കുറേ പേർ ബിജെപിയിലേക്കു വരും. സിപിഎമ്മിനു ബദലായി കേരളത്തിൽ എൻഡിഎ മാറും. പെട്രോളും ഡീസലും ജിഎസ്ടിയിൽ പെടുത്തുന്നതിനെ എതിർക്കുന്നതു കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

error: Content is protected !!