ബാര്‍കോഴ കേസ്; വിജിലന്‍സിനെ വിമര്‍ശിച്ച് കോടതി

ബാര്‍കോഴ കേസില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് കോടതി. കേസ് അന്വേഷണത്തില്‍ വിജിലന്‍സ് ജഡ്ജി ചമയേണ്ടന്നും കോടതി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ജഡ്ജി വിധിയെഴുതും പോലെയാണ്. വസ്തുതവിവര റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും കോടതി വിമര്‍ശനം ഉന്നയിച്ചു. ശബ്ദരേഖകള്‍ പരിശോധിച്ചില്ലെന്ന ബിജു രമേശിന്റെ വാദം കോടതി അംഗീകരിച്ചു.

കെഎം മാണി കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്നും നിലപാട് കോടതിയില്‍ വിജിലന്‍സ് ആവര്‍ത്തിച്ചിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. പാലായില്‍ കെ.എം. മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കവെയാണു വിജിലന്‍സ് നിലപാട് ആവര്‍ത്തിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആവര്‍ത്തിച്ച അതേ നിലപാട് തന്നെയാണ് ഇത്തവണയും വിജിലന്‍സ് സ്വീകരിച്ചത്.

 

error: Content is protected !!