ഇന്ത്യൻ ജനത ഒപ്പമുണ്ട്:കേരളത്തോട് പ്രധാനമന്ത്രി

പ്രതിമാസ റേ‍ഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് പ്രധാനമന്ത്രി കേരളീയർക്ക് പിന്തുണ അറിയിച്ചത്.പ്രളയക്കെടുതി നിമിത്തം വിഷമിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചത്. കേരളത്തിലെ ജനങ്ങൾക്കൊപ്പം എല്ലാ ഇന്ത്യക്കാരും തോളോടുതോൾ ചേർന്നു നിൽക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ള ജനങ്ങൾ കേരളീയർക്കു പിന്തുണയുമായി രംഗത്തെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

error: Content is protected !!